പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ: കേരളത്തിൽ നിന്ന് ഗൾഫിലെത്താൻ ചെലവേറും

അവധി കവിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു് പ്രവാസ ലോകത്തേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യുഎഇയിൽ സ്കൂളുകൾ തുറക്കും. അതിന് മുന്നോടിയായി മടങ്ങിയെത്തണമെങ്കിൽ വൻ തുക നൽകേണ്ടിവരും. എയർ ഇന്ത്യ എക്സ്പ്രസിൽ ഓഗസ്റ്റ് 10-ന് കൊച്ചിയിൽ നിന്ന് നേരിട്ട് ദുബായിലെത്താൻ 1282 ദിർഹമാണ് (ഏകദേശം 29,208 രൂപ) നിരക്ക് വരുന്നത്. സ്പൈസ് ജെറ്റിൽ 1486 ദിർഹവും (33,855 രൂപ) ഇൻഡിഗോയിൽ 1992 ദിർഹവും (45,384 രൂപ) എയർ ഇന്ത്യയിൽ 2326 ദിർഹവും (52,993 രൂപ) നൽകണം. എമിറേറ്റ്സ് എയർലൈൻസിൽ 3055 ദിർഹം (69,602 രൂപ) നൽകിയാൽ മാത്രമേ കൊച്ചിയിൽ നിന്ന് ദുബായിലെൻ കഴിയുള്ളൂ. ഫ്ലൈ ദുബായിൽ 3654 ദിർഹമാണ് (83,249 രൂപ) നിരക്ക്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് പറക്കണമെങ്കിലും ഇതേ അവസ്ഥ തന്നെയാണ്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ വഴിയെല്ലാം ദുബായിലേക്ക് എത്താൻ 600 ദിർഹം (13,669 രൂപ) മുതൽ ടിക്കറ്റ് ലഭ്യമാണ്. എന്നാൽ യാത്രയ്ക്ക് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണ്ടിവരും. ഓഗസ്റ്റ് 19-ന് കോഴിക്കോട് നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്ക് പരിശോധിച്ചാലും വർധനവിൽ കാര്യമായ മാറ്റമില്ല. വേനലവധി കഴിയുന്നതിന് പുറമേ ഓണാഘോഷവും അടുത്തെത്തിയതിനാൽ വിമാന ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. നാലുപേരുള്ള ഒരു കുടുംബത്തിന് നാട്ടിൽ നിന്ന് ഗൾഫിൽ എത്തണമെങ്കിൽ കുറഞ്ഞത് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കേണ്ടിവരും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

എയർഇന്ത്യ എക്സ്പ്രസിൽ റാസൽഖൈമയിലേക്ക് 1148 ദിർഹമാണ് (26,155 രൂപ) നിരക്ക്. കോഴിക്കോട്-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് 1286 ദിർഹമാണ് (29,299 രൂപ). ഇൻഡിഗോയിൽ കോഴിക്കോട്-ദുബായ് നിരക്ക് 1403 ദിർഹമാണ് (31,964 രൂപ). സ്പൈസ്ജെറ്റിൽ ദുബായിലെത്താൻ 1659 ദിർഹം (37,797 രൂപ) നൽകേണ്ടിവരും. എയർ അറേബ്യയിൽ കോഴിക്കോട്ടുനിന്ന് ഷാർജയിലേക്ക് പറക്കാൻ 1850 ദിർഹം (42,148 രൂപ) നൽകണം. ഫ്ലൈ ദുബായിൽ കോഴിക്കോട് നിന്ന് ദുബായിലെത്താൻ 4935 ദിർഹം (1,12,434 രൂപ) വരെ നൽകണം. എമിറേറ്റ്‌സിൽ ആയാൽ തുക 5208 ദിർഹമാകും (1,18,654 രൂപ).

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy