Posted By ashwathi Posted On

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്. നിയമലംഘകർക്ക് ഈ കാലയളവിൽ സ്വന്തം താമസ രേഖകൾ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ച് പോകാനും സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *