യുഎഇയിൽ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വേനൽച്ചൂടിന് ഇടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ മേഘാവൃതമാകും. ഇന്ന് രാവിലെ അൽ ഐനിൽ നേരിയ മഴ പെയ്തു. ഇന്ന് ദുബായിലും അബുദാബിയിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ സജീവമാകുകയും പൊടിക്കും മണൽക്കാറ്റിനും കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 25 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലെ തിരമാലകൾ നേരിയതായിരിക്കും. ഒമാൻ കടലിലെ തിരമാലകൾ നേരിയതോ ഇടത്തരമോ ആയിരിക്കും എന്നും എൻ എം സി അറിയിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9