വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 293 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലിയാറില്‍ നിന്ന് ഇതുവരെ 149 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 മണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ചൂരല്‍ മലയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തകരും മറ്റ് അധികൃതരുമായും ആശയവിനിമയം നടത്തി. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരും. ദുരിതാശ്വാസ ക്യാമ്പ് കുറച്ചുനാള്‍ കൂടി തുടരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണം. മാധ്യമങ്ങള്‍ ക്യാമ്പിനുള്ളില്‍ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താത്ക്കാലിക പാലം കടന്ന് മറുകരയിലെത്തി . തുടര്‍ന്ന് സൈനികരുമായി ആശയവിനിമയം നടത്തി. പിന്നീട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടെ കഴിയുന്നവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കഴിഞ്ഞ 29ന് കേരളത്തിന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9