നെടുമ്പാശേരി വിമാനത്താവളത്തിലൂടെയുള്ള യാത്രയ്ക്ക് ബാർകോഡ് ടിക്കറ്റ് ഉപയോഗിക്കുന്നതിൽ വ്യക്തത വരുത്തി സിയാൽ അധികൃതർ. എയർപോട്ടിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശത്തെ തുടർന്നാണ് സിയാൽ അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. നെടുമ്പാശേരിയിൽ ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ നിർബന്ധമാക്കിയിട്ടില്ല. യാത്രക്കാർക്ക് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചും യാത്ര ചെയ്യാം. വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനവും ചെക്ക്–ഇൻ നടപടികളും ആയാസരഹിതമായി നടക്കുന്നതിനാണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9