യുഎഇയിലെ ആകാശനിരീക്ഷകർക്ക് സന്തോഷവാർത്ത, ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം ഈ മാസം നടക്കുന്നു. പെർസീഡ്സ് മെറ്റിയർ ഷവർ എന്ന് വിളിക്കപ്പെടുന്ന ഈ വിസ്മയം മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ വർഷിക്കപ്പെടും. ഓഗസ്റ്റ് 12 തിങ്കളാഴ്ചയാണ് ഈ അത്ഭുത കാഴ്ച കാണാൻ സാധിക്കുക. മിക്ക ധൂമകേതുക്കളെയും നഗ്നനേത്രങ്ങൾക്ക് കൊണ്ട് കാണാൻ ബുദ്ധിമുട്ടാകും. മരുഭൂമിയിൽ നിന്ന് ഇവയെ വീക്ഷിക്കാൻ സാധിക്കും. 12ന് മ്ലീഹ പുരാവസ്തു കേന്ദ്രം ഉൽക്കവർഷം കാണാനായി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മ്ലീഹ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നിങ്ങൾക്ക് ക്യാമ്പ്‌സൈറ്റ് ആസ്വദിക്കാൻ കഴിയുന്ന പരിപാടി വൈകുന്നേരം 7 മണി മുതൽ 12 AM വരെ നടക്കും. കൂടാതെ ദൂരദർശിനിയിലൂടെ ചന്ദ്രനെ നിരീക്ഷിക്കാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് ബുക്ക് ചെയ്യുന്നതിനും, ടീമിന് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9