
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്തത് ഒരു ജില്ലയിൽ മാത്രം, ദുരന്തങ്ങളിൽ മരണനിരക്ക് ഉയരുന്നതിന് കാരണം…
ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന് ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ 90,000 കിലോമീറ്റർ പ്രദേശവും കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ളതും. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റു ജില്ലകളെല്ലാം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഉരുൾപൊട്ടലുണ്ടാകുന്ന 19 സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രകൃതിദുരന്തങ്ങളിൽ മരണനിരക്ക് കൂടുതലാണ്. ഉയർന്ന ജനസാന്ദ്രതയുള്ളതിനാലാണ് മരണനിരക്ക് ഉയരുന്നത്. അതേസമയം കേരളത്തേക്കാളധികം ഉരുൾപൊട്ടലുണ്ടാകുന്നത് ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. വടക്കു കിഴക്കൻ മേഖലകളിൽ ജനസാന്ദ്രത കുറവായതു കൊണ്ടുതന്നെ മരണനിരക്കും കുറവാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)