ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ വർധിപ്പിച്ച് യുഎഇയിലെ എമിറേറ്റ്

ഇന്ധനവില വർധനവിനെ തുടർന്ന് ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ പുതുക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി നിശ്ചയിച്ചെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.82 ദിർഹത്തേക്കാൾ 1 ഫിൽ കൂടുതലായി നൽകണം. യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റം. ജൂലൈയിലെ നിരക്കിനെ അപേക്ഷിച്ച് ലിറ്ററിന് 6 ഫിൽസ് വരെയാണ് ഇന്ധനവില വർധിപ്പിച്ചത്. ഓ​ഗസ്റ്റ് മാസത്തെ പുതുക്കിയ നിരക്കുകൾ പ്രകാരം, സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായി. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.93 ദിർഹവും ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹവുമായി വർധിച്ചു. ഡീസൽ ലിറ്ററിന് 2.95 ദിർഹമാണ് ഓ​ഗസ്റ്റ് മാസത്തെ വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy