ദുരന്തബാധിതരായ 50 പേർക്ക് വീട് വച്ചു നൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായി പിഎൻസി മേനോൻ

വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതബാധിതർക്ക് 50 വീടുകൾ വച്ചുനൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായിയും ശോ​ഭ ഗ്രൂ​പ്പി​ൻറെ ചെ​യ​ർ​മാ​നു​മാ​യ പി.​എ​ൻ.​സി. മേ​നോ​ൻ പ്രഖ്യാപിച്ചു. ‘ഈ ​ദു​ര​ന്ത വേ​ള​യി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ലൂ​ടെ ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സം മാ​ത്ര​മ​ല്ല, ദീ​ർ​ഘ​കാ​ല പി​ന്തു​ണ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ഷ്​​പ​ക്ഷ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കുക‘ എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വ​യ​നാ​ട്ടി​ൽ 50 വീ​ടു​ക​ൾ​ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന്​ പു​റെ​മ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ പിന്നോക്കം നിൽക്കുന്നവരായ ജ​ന​ങ്ങ​ൾ​ക്ക്​ ശോ​ഭ ഗ്രൂ​പ്​ 1000 വീ​ടു​ക​ളും നി​ർ​മി​ച്ചു ന​ൽ​കും. ശ്രീ ​കു​റു​മ്പ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ചാ​രി​റ്റ​ബിൾ ​ട്ര​സ്റ്റി​ൻറെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നിർമാണം നടക്കുക. പി.​എ​ൻ.​സി. മേ​നോ​നെ കൂ​ടാ​തെ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ആ​ർ.​പി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ര​വി പി​ള്ള എ​ന്നി​വ​രും വി.​പി.​എ​സ്​ ഹെ​ൽ​ത്ത്​ കെ​യ​ർ, ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും ദുരിത മേഖലയിലുള്ളവർക്ക് സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy