Posted By rosemary Posted On

യുഎഇയിൽ കാർ ടാക്സിയിൽ ഇടിച്ചു, റോഡ് ക്രോസ് ചെയ്തിരുന്ന 3 കാൽനടയാത്രക്കാർ… 

യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം കാർ ടാക്സിയിൽ ഇടിച്ച് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനാൽ നിർത്തിയിട്ടിരുന്ന ടാക്സിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ടാക്സി നിർത്തുന്നതിനിടെ ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്തിരുന്നെങ്കിലും മിനിവാൻ ടാക്സിയുടെ പിന്നിലിടിക്കുകയായിരുന്നു. സംഭവത്തി​ന്റെ 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ അബുദാബി പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കാൽനട ക്രോസിംഗുകളിൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് അറിയിപ്പ് നൽകി. കാൽനടയാത്രക്കാരുടെയും റോഡുകളിലെ ഡ്രൈവർമാരുടെയും സംയുക്ത ഉത്തരവാദിത്തമാണ് കാൽനടയാത്രക്കാരുടെ സുരക്ഷയെന്ന് അതോറിറ്റി പറഞ്ഞു. ക്രോസിം​ഗിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻ​ഗണന നൽകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിയുക്തസ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തതിന് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ചുമത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *