സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ഇന്ത്യ വിട്ടെന്ന് സൂചന. ദുബായിലേക്ക് കടന്നെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പൂജയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. കോടികളുടെ സ്വത്തുണ്ടായിരിക്കെ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചും ഇല്ലാത്ത കാഴ്ചവൈകല്യം ഉണ്ടെന്നു രേഖയുണ്ടാക്കിയും യുപിഎസ്‌സി പരീക്ഷ എഴുതിയെന്നാണ് പൂജയ്ക്കെതിരായ കേസ്. തുടർന്ന് പൂജയുടെ ഐഎഎസ് റദ്ദാക്കിയിരുന്നു. അതേസമയം ഭൂമിതർക്കത്തെ തുടർന്ന് കർഷകന് നേരെ തോക്ക് ചൂണ്ടിയ കേസിൽ പൂജയുടെ അമ്മ മനോരമയ്ക്ക് പൂനെ കോടതി ജാമ്യം അനുവദിച്ചു. ഇതേ കേസിൽ പ്രതിയായ പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കർ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒളിവിലാണ്. വ്യാജരേഖകൾ ഉപയോഗിച്ചെന്ന ആരോപണങ്ങളെ തുടർന്ന് ശാരീരിക വൈകല്യ രേഖകളുമായി യുപിഎസ്‌സി പരീക്ഷ എഴുതിയ 6 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മെഡിക്കൽ രേഖകൾ വീണ്ടും പരിശോധിക്കാനുള്ള നടപടികൾ കേന്ദ്ര പഴ്സനൽ മന്ത്രാലയം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9