നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് കാലത്ത് റദ്ദാക്കി. യാത്രക്കാർ ദുരിതത്തിലായി. സ്പൈസ് ജെറ്റ് വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കാലത്ത് 7.30ഓടെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പായിരുന്നു യാത്രക്കാർക്ക് ലഭിച്ചത്. ഒമ്പത് മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ഒടുവിലാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. അതോടെ വിമാനത്താവളത്തിൽ വൻ ബഹളമായി. അവസാനം പൊലീസെത്തിയാണ് പ്രശ്നാന്തരീക്ഷം ശാന്തമാക്കിയത്. സാങ്കേതിക പ്രശ്നത്താലാണ് വിമാനം റദ്ദാക്കിയത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇന്ന് ജോലിയിൽ പ്രവേശിക്കാനിരുന്നിരുന്നവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. വിമാനം വൈകുമെന്നും പുലർച്ചെ മൂന്നു മണിയോടെ പുറപ്പെടുമെന്നും ചില യാത്രക്കാർക്കു സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്നായിരുന്നു സന്ദേശം ലഭിച്ചത്. ചെക്ക്–ഇൻ പൂർത്തിയാക്കി യാത്രക്കാർ നേരം പുലരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. അവസാനമാണ് വിമാനം റദ്ദാക്കിയെന്ന വിവരം നൽകിയത്. മറ്റൊരു വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടപ്പോൾ കമ്പനിക്ക് അത്തരമൊരു സംവിധാനമില്ലെന്നായിരുന്നു മറുപടി. കൂടാതെ വിമാനം റദ്ദാക്കിയാൽ ടിക്കറ്റ് തുക റീഫണ്ടാകാൻ 7 ദിവസമെടുക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
9 മണിക്കൂർ നേരത്തെ കാത്തിരിപ്പ്, അവസാനം യുഎഇയിലേക്കുള്ള വിമാനം റദ്ദാക്കി; സംസ്ഥാനത്തെ എയർപോർട്ടിൽ യാത്രക്കാരുടെ ബഹളം