യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകൃത ഫീസ് നടപ്പാക്കും

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകീകൃത ഫീസ് നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. നികുതിയും എക്സ്പ്രസ് ചാർജിം​ഗിന് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമായിരിക്കും ഈടാക്കുക. ചാർജ് ഈടാക്കൽ എന്ന് മുതലാണെന്നതിൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്ത മാസം നിലവിൽ വരുമെന്നാണ് അനൗദ്യോഗിക വിവരം. രാജ്യത്തെ മിക്കയിടങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് സൗജന്യമായാണ്. ചിലസ്ഥലങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സാഹചര്യവുമുണ്ട്. ഇതേ തുടർന്നാണ് ഫീസ് ഏകീകരിക്കുന്നത്. ഫീസ് വർധന, കുറയ്ക്കൽ, ഫീസിൽ വരുത്തേണ്ട ഭേദഗതി ഉൾപ്പെടെ ഫീസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം മന്ത്രിസഭയുടേതായിരിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള വെഹിക്കിൾ ചാർജിങ് ശൃംഖലയായ യുഎഇവി രാജ്യത്ത് 100 ചാർജിം​ഗ് സറ്റേഷനുകൾ സ്ഥാപിക്കും. കൂടാതെ അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) 500 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനത്തിനുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പുതിയ ചാർജിങ് സ്റ്റേഷനുകളും ഏകീകരിച്ച ഫീസ് ഘടനയും കൊണ്ടുവരുന്നത്. 2022ൽ 3.7% ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റതെങ്കിൽ 2023ൽ 11.3%ആയി ഉയർന്നു. പെട്രോൾ ലിറ്ററിനു 3 ദിർഹം നൽകുമ്പോൾ ഇലക്ട്രിക് ചാർജിന് 70 ഫിൽസ് മാത്രമാണ് ചെലവ്. അതിവേഗ ചാർജിങ്ങിനു പോലും 1.20 ദിർഹം മാത്രമേ ചെലവാകുന്നുള്ളൂ. വാഹനം ചാർജ് ചെയ്യാൻ ഫീസ് ഈടാക്കിയാലും ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുറയില്ലെന്നാണ് കണക്കുകൂട്ടൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy