​കനത്തമഴ; ജിസാനിൽ പാലം തകർന്ന് കാറിന് മുകളിലേക്ക് വീണു, രണ്ട് മരണം

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് അബൂഅരീശിനെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൗദി പൗരനും മരണപ്പെട്ടു. ഇദ്ദേഹത്തി​ന്റെ ഭാര്യ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളും കാറിലുണ്ടായിരുന്നു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മലവെള്ളപ്പാച്ചിലിൽ തകർന്ന പാലത്തിന്റെ കൂറ്റൻ സ്ലാബ് കാറിന്റെ മുൻവശത്ത് പതിക്കുകയായിരുന്നു. മറ്റൊരു കാറും പാലത്തിൽ അപകടത്തിൽ പെട്ടിരുന്നു. ഈ വാ​ഹനത്തിലുണ്ടായിരുന്നവർക്കും പരുക്കേറ്റിട്ടുണ്ട്. ശക്തമായ മഴയിൽ ജിസാനിലെ മെയിൻ റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്നവർക്ക് പോലും വാഹനത്തിലുള്ളവരെ രക്ഷിക്കാനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy