യുഎഇയിലെ താമസവിസ നിയമലംഘകരുടെ സ്റ്റാറ്റസ് പുനക്രമീകരിക്കാനുള്ള അപേക്ഷകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുമെന്ന് ഐസിപി അറിയിച്ചു. നിയമലംഘകരെ പിഴയിൽ നിന്നൊഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സ്മാർട്ട് സംവിധാനങ്ങളും എഐയും ഉപയോഗിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആക്ടിംഗ് ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു. സെപ്തംബർ 1 മുതൽ, റസിഡൻസി സമ്പ്രദായം ലംഘിക്കുന്ന നിയമലംഘകരെ പിഴയിൽ നിന്നും നിയമപരമായ നൂലാമാലകളിൽ നിന്നും ഒഴിവാക്കി, അവരുടെ താമസനില ക്രമീകരിക്കുന്നതിനോ അനായാസം രാജ്യം വിടുന്നതിനോ പ്രാപ്തരാക്കുന്ന ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതോറിറ്റി സ്വീകരിക്കും. യുഎഇയുടെ കാരുണ്യത്തിൻ്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ പദവി ഭേദഗതി ചെയ്യുന്നതിനുള്ള ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്ന് ഐസിപി ചൂണ്ടിക്കാണിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9