ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. മുൻപ് ക്ലോസ് ചെയ്ത 83.75 (ദിർഹം 22.8201) മായി താരതമ്യപ്പെടുത്തുമ്പോൾ രൂപ യുഎസ് ഡോളറിനെതിരെ 83.78 (ദിർഹം 22.8283) ലാണ് ഇന്ന് ആരംഭിച്ചത്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.72 എന്ന നിലയിലായിരുന്നു. നിരാശാജനകമായ തൊഴിൽ റിപ്പോർട്ടിനെത്തുടർന്ന് യുഎസ്, ഏഷ്യൻ ഓഹരികൾ വിറ്റഴിക്കുകയാണ്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ നിക്ഷേപം മാറ്റുന്നു. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ ആരംഭിച്ചു. ഓഹരിവിപണിയിലെ തകർച്ച രൂപയുടെ വീഴ്ചയെ ത്വരിതപ്പെടുത്തി. സെൻസെക്സ് ഇന്ന് ആയിരത്തിലേറെ പോയിൻറ് തകർന്നു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായുള്ള റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉൽപാദന വളർച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയർത്താൻ കാരണമായിട്ടുണ്ട്. ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9