ഒമാനിൽ ഇന്ന് ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റിൽ 25 മുതൽ 50 മി.മീ. വരെ മഴ ലഭിച്ചേക്കും. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരുകയും ചെയ്യും. 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന അറിയിപ്പ്. പൊതുജനം ജാഗ്രത പാലിക്കണം. കൂടാതെ കനത്ത മഴയിൽ വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9