ദുബായിൽ സ്വർണ്ണ വില ഗ്രാമിന് 7 ദിർഹം ഇടിഞ്ഞു. യുഎസ് മാന്ദ്യ ഭീതിയെ തുടർന്ന് സ്വർണത്തിന് ആഗോളത്തിൽ വില രണ്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച കാലത്ത് വിപണികൾ തുറക്കുമ്പോൾ സ്വർണത്തിൻ്റെ 24K ഗ്രാമിന് 296.75 ദിർഹമായിരുന്നു എന്നാൽ വൈകുന്നേരത്തോടെ 289.75 ദിർഹമായി. സമീപകാല ചരിത്രത്തിലെ ഒരു ദിവസത്തെ ഏറ്റവും വലിയ വീഴ്ചകളിൽ ഒന്നായിരുന്നു ഇത്. മറ്റ് വേരിയൻ്റുകളിൽ, ഗ്രാമിന് യഥാക്രമം 22K, 21K, 18K എന്നിവയ്ക്ക് യഥാക്രമം 268.25 ദിർഹം, 259.75 ദിർഹം, 222.75 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,405.78 ഡോളറിലാണ് വ്യാപാരം നടക്കുന്നത്, വൈകിട്ട് 7.50 ന് യുഎഇയിൽ 1.45 ശതമാനം കുറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധാന്തരീക്ഷവും ടെക്‌നോളജി ഭീമൻമാരിൽ നിന്നുള്ള നിരാശാജനകമായ വരുമാന റിപ്പോർട്ടുകളും ഇക്വിറ്റി വിപണിയിൽ വിൽപ്പനയ്ക്ക് കാരണമായെന്ന് സ്വിസ് ബാങ്ക് ജൂലിയസ് ബെയർ പറഞ്ഞു. ഇതൊരു താൽക്കാലിക പ്രശ്‌നമാകുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9