യുഎഇയിലെ സ്വർണവിലയിൽ ഒരൊറ്റ ദിവസം ഗ്രാമിന് ഏഴ് ദിർഹം കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് 296.75 (ഏകദേശം 6760 രൂപ) ദിർഹത്തിന് ഇന്നലെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകിട്ടോടെ 289.75 ദിർഹമായി ഇടിയുകയായിരുന്നു. സമീപകാലത്ത് ഒറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവ് ആണിത്. 22 കാരറ്റിന് 268.25 ദിർഹവും 21 കാരറ്റിന് 259.75 ദിർഹവും 18 കാരറ്റിന് 222.75 ദിർഹവുമാണ് ഇന്നലത്തെ മൂല്യം. ആഗോളതലത്തിൽ സ്വർണം ഔൺസിന് 1.45 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് താത്കാലികമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ദിവസം ഇത്രയും വിലയിടിയുന്നത് സമീപകാലത്തുണ്ടായിട്ടില്ലെന്നും അപൂർവ്വമാണെന്നും പറയപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധഭീതിയും പെട്രോളിയം വിലയിടിവും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം യുഎഇയുടെ സ്വർണശേഖരത്തിൽ 19.7% വർധനയുണ്ടായെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. സ്വർണത്തിന്റെ മൂല്യം 2061 കോടി ദിർഹമായാണ് ഉയർന്നിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9