ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും ഇന്നലെ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയും കനത്ത ചാറ്റൽമഴയും അനുഭവപ്പെടുന്നുണ്ട്. അതേസമയം മിക്ക പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചനം അനുസരിച്ച്, അൽ ഐനിൽ വരും ദിവസങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യും. അബുദാബിയിലും മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിൽ ഉടനീളം താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ കുറയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
കിഴക്കു നിന്നുണ്ടാകുന്ന മർദം, ഇൻ്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ (ഐടിസിസെഡ്) മൂലമാണ് യുഎഇയിൽ ഇപ്പോൾ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിദഗ്ധനായ ഡോ അഹമ്മദ് ഹബീബ് പറഞ്ഞു. ഇൻ്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ മൂലം മേഘങ്ങൾ അറബിക്കടലിൽ നിന്ന് നമ്മുടെ പ്രദേശത്ത് എത്തുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. ഇത് അൽഐനിൽ കേന്ദ്രീകൃതമായ മഴ പെയ്യാനിടയാക്കും. അൽഐനിനു ചുറ്റുമുള്ള പ്രദേശങ്ങളെയും ബാധിച്ചേക്കാം. അബുദാബിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, കിഴക്കും തെക്കും ആയിരിക്കും പ്രധാനമായും ബാധിക്കുക. ഈ കാലാവസ്ഥ ഓഗസ്റ്റ് 7 വരെ തുടരുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
രാവിലെയും വൈകുന്നേരവും മഴ
“ഐടിസിസെഡ് വടക്കോട്ട് നീങ്ങുന്നു, ഇത് ഒമാനിലും യുഎഇയുടെ കിഴക്കൻ ഭാഗത്തും ന്യൂനമർദ്ദം ഉണ്ടാകാൻ കാരണമാകുന്നു. നിലവിൽ, അൽ ഐനിലെ നിരവധി സംവഹന മേഘങ്ങൾ ആ പ്രദേശത്ത് കനത്ത മഴയ്ക്ക് കാരണമായേക്കാം. അൽ ഹമീം പോലുള്ള പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവുമായി മഴ പെയ്തേക്കും. ഇന്ത്യയെയും പാകിസ്ഥാനെയും ബാധിക്കുന്ന അതേ ഇൻ്റർട്രോപ്പിക്കൽ കൺവേർജൻസ് സോണാണ് ഇപ്പോൾ യുഎഇയെ ബാധിക്കുന്നത്. എന്നിരുന്നാലും, യുഎഇയുടെ സ്ഥാനം കാരണം തീവ്രത വ്യത്യസ്തമാണ്. ഈ മാസം അവസാനം വരെ ഇടയ്ക്കിടെയായി പെയ്യുന്ന വേനൽ മഴയായിരിക്കുമിതെന്നും“ വിദഗ്ധർ പറയുന്നു. പർവ്വതപ്രദേശങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴാം, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനത്തിൽ എത്തിയേക്കും. “അടുത്ത കുറച്ച് ദിവസങ്ങളിൽ, രാജ്യത്ത് താപനിലയിൽ രണ്ടോ മൂന്നോ ഡിഗ്രി കുറയും, ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43-47 ഡിഗ്രി സെൽഷ്യസും തീരപ്രദേശങ്ങളിൽ 30-42 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 25 ഡിഗ്രി സെൽഷ്യസിലേക്കും ആന്തരിക പ്രദേശങ്ങളിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും കുറയും. എന്നാൽ ആഗസ്ത് 8 ന് ശേഷം താപനില വീണ്ടും നേരിയ തോതിൽ ഉയർന്നേക്കാം,”കാലാവസ്ഥാ വിദഗ്ധനായ ഡോ അഹമ്മദ് ഹബീബ് പറഞ്ഞു.