യുകെയിലെ ഒന്നിലധികം പട്ടണങ്ങളും നഗരങ്ങളും ദിവസങ്ങളായി അക്രമാസക്തമായ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങൾ നടക്കുന്നതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എംബസി അറിയിച്ചു. പ്രാദേശിക സുരക്ഷാ ഏജൻസികൾ നൽകുന്ന പ്രാദേശിക വാർത്തകളും ഉപദേശങ്ങളും പിന്തുടരാനും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9