വ്യാജ വാഹന നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വ്യത്യസ്‌തമായ കാർ നമ്പറുകൾ ഔദ്യോഗിക ലേല സൈറ്റുകളിൽ ട്രേഡ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ കമ്പനികളുടെ വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. രാജ്യത്തെ താമസക്കാർ തങ്ങളുടെ കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെ പാസ്‌വേഡുകൾ, എടിഎമ്മുകൾക്കുള്ള വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ അല്ലെങ്കിൽ കാർഡുകളിലെ സെക്യൂരിറ്റി നമ്പർ (സിസിവി) എന്നിവയുൾപ്പെടെ ഒരു രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. അതേസമയം തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ബാങ്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അമാൻ സേവനങ്ങൾക്കായി 8002626 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് ഒരു വാചക സന്ദേശം അയയ്‌ക്കുക അല്ലെങ്കിൽ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്‌ക്കുക. തൊഴിലന്വേഷകർ ഓൺലൈനിലൂടെ കണ്ടെത്തുന്ന റിക്രൂട്ടർമാരെ കുറിച്ചും അവർ നൽകുന്ന വാഗ്ദാനങ്ങളെ കുറിച്ചും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9