എയർ അറേബ്യ യാത്രക്കാരിൽ നിന്ന് ചാരിറ്റിക്ക് ലഭിച്ച തുകയും വിവരങ്ങളും

എയർ അറേബ്യ യാത്രക്കാരിൽ നിന്ന് ഷാർജ ചാരിറ്റി ഇ​ന്റർനാഷണലിന് ആറ് മാസം കൊണ്ട് 5,56,000 ദി​ർ​ഹം സംഭാവന ലഭിച്ചു. സ​ഹാ​ബ്​ അ​ൽ ഖൈ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ണം സ്വ​രൂ​പി​ച്ച​ത്. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ സീ​റ്റു​ക​ളി​ൽ വെ​ച്ച ക​വ​റു​ക​ളി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്നതായിരുന്നു പ​ദ്ധ​തി. ‘ബോ​ർ​ഡ്​ ഓ​ൺ എ​ൻ​വ​ല​പ്​’ എന്ന പേരിൽ നടത്തിയ പദ്ധതിയിലൂടെ പിരിച്ചെടുക്കുന്ന തുക പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു​ക, ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കും. 2006ൽ ​സ്ഥാ​പി​ത​മാ​യ​ത്​ മു​ത​ൽ ഷാ​ർ​ജ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​റ്​ ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും മ​റ്റ്​ 24 എ​ണ്ണം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy