Posted By rosemary Posted On

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യദേവത കനിഞ്ഞത് യുഎഇയിലെ പ്രവാസിയെ, നേടിയത് ഞെട്ടിക്കുന്ന തുകയുടെ സമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റ് ലോട്ടറിയിൽ ഒരു മില്യൺ ദിർഹം സ്വന്തമാക്കി ബം​ഗ്ലാദേശിയായ പ്രവാസി. 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പിതാവായ 44 കാരനായ മന്തു ചന്ദ്രദാസ് ഓഗസ്റ്റ് 3 ന് നടന്ന പരമ്പര 265 തൽസമയ നറുക്കെടുപ്പിൽ 12 വിജയികളിൽ ഒരാളാണ്. 2004 മുതൽ ദുബായിലാണ് ചന്ദ്രദാസ് താമസിക്കുന്നത്. ലോട്ടറി അടിച്ചത് തൻ്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടാക്കിയെന്ന് ചന്ദ്രദാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ സ്ക്രോൾ ചെയ്ത് പോകുമ്പോഴെല്ലാം ബി​ഗ് ടിക്കറ്റ് സമ്മാനം നേടിയവരെ കുറിച്ച് കാണാറുണ്ട്. അങ്ങനെയാണ് ഇതിനെ പറ്റി അറിയുന്നത്. എന്തുകൊണ്ട് തനിക്കും ഭാ​ഗ്യം പരീക്ഷിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് ബി​ഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. സാധാരണയായി ഓൺലൈനായാണ് ടിക്കറ്റെടുക്കാറ്, എന്നാൽ ഇത്തവണ ആദ്യമായി അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് ടിക്കറ്റ് വാങ്ങി. ‘ബൈ 2 ഗെറ്റ് 3’ ഓഫറിൽ നിന്നായി അഞ്ച് ടിക്കറ്റുകളാണ് വാങ്ങിയത്. സൗജന്യ ടിക്കറ്റുകളിലൊന്ന് ത​ന്റെ ജീവിതം മാറ്റിമറിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ചന്ദ്രദാസ് പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ഏറ്റവും രസകരമായ കാര്യം ബിഗ് ടിക്കറ്റ് സ്ഥിരമായി വാങ്ങുന്ന ഭാര്യാപിതാവിൽ നിന്നാണ് ചന്ദ്രദാസ് തൻ്റെ വിജയത്തെക്കുറിച്ച് അറിഞ്ഞത് എന്നുള്ളതാണ്. വെബ്സൈറ്റ് പരിശോധിക്കുമ്പോൾ ത​ന്റെ പേര് കണ്ട ഭാര്യാപിതാവ് ത​ന്റെ മരുമകനാണോ അതോ സമാന പേരുള്ള മറ്റാരെങ്കിലുമോ എന്ന് ചോദിച്ച് സ്ക്രീൻ ഷോട്ട് അയയ്ക്കുകയായിരുന്നു. താൻ തന്നെയെന്ന് സ്ഥിരീകരിച്ചെങ്കിലും ഭാര്യക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും ചന്ദ്രദാസ് പറയുന്നു. സമ്മാനത്തുക ദൈവത്തി​ന്റെ അനു​ഗ്രഹമായി കരുതെന്നെന്നും ജീവിതം മെച്ചപ്പെടുത്താനും കുടുംബത്തെ സഹായിക്കാനുമായി ഉപയോ​ഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ബി​ഗ്ടിക്കറ്റിൽ ഒന്നും രണ്ടും സമ്മാന ജേതാക്കൾക്ക് പുറമേ, 10 ക്യാഷ് പ്രൈസ് ജേതാക്കൾ ഉണ്ട്. ഓരോരുത്തർക്കും 100,000 ദിർഹം ലഭിക്കും. യുഎഇ, ഇന്ത്യ, ഫിലിപ്പീൻസ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. സെപ്റ്റംബർ 3 ലെ തത്സമയ നറുക്കെടുപ്പിലേക്കായി ഓഗസ്റ്റ് മാസം മുഴുവൻ ബിഗ് ടിക്കറ്റുകൾ വാങ്ങാനും ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടാനും 15 മില്യൺ ദിർഹം സമ്മാനമായി നേടാനും ഏവർക്കും അവസരമുണ്ട്. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്ന ഏതൊരാൾക്കും വാങ്ങിയതിൻ്റെ പിറ്റേന്ന് ഒരു ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *