വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ സംവിധാനമൊരുക്കി ഇന്ത്യ. യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അറുപത് ദിവസത്തേക്കാണ് സൗകര്യം ലഭിക്കുക. ടൂറിസം, ബിസിനസ്, കോൺഫറൻസ്, മെഡിക്കൽ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് ഇത് സഹായകരമാകും. രാജ്യത്തെ 6 വിമാനത്താവളങ്ങളിൽ സൗകര്യം ലഭ്യമാകും. കൂടാതെ 167 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ഉപയോഗിച്ചുള്ള ഇ വിസ സൗകര്യവും രാജ്യം ഒരുക്കുന്നുണ്ട്. ഇ വിസ ഉപയോഗപ്പെടുത്തി രാജ്യത്തെ 30 നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആറ് പ്രധാന തുറമുഖങ്ങളിലും യാത്രക്കാർക്ക് പ്രവേശിക്കാം. രാജ്യത്തെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി സഹകരിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസ്റ്റ് പൊലീസിന്റെ സേവനവും 24 മണിക്കൂറുമുള്ള ബഹുഭാഷാ ടൂറിസ്റ്റ് ഇൻഫോ-ഹെൽപ്‌ലൈനും ടൂറിസം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9