കണ്ണീരോടെ നാടും വീടും ഉപേക്ഷിച്ച് യുഎഇയിലെ കണ്ട​ന്റ് ക്രിയേറ്റർ, ശ്രദ്ധേയമായി പോസ്റ്റ്

ദുബായിൽ താമസിക്കുന്ന ലെബനീസ് കണ്ട​ന്റ് ക്രിയേറ്ററായ കാരെൻ വാസെൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഹൃദയഭേദകമായ പോസ്റ്റ് പങ്കിട്ടു. സ്വരാജ്യത്ത് വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കാരണം ലെബനൻ വിടേണ്ടി വരുന്ന സാഹചര്യത്തിലെ അവളുടെ വൈകാരിക പോരാട്ടവും ഹൃദയഭേദകമായ തീരുമാനവും വിശദമാക്കുന്നതായിരുന്നു ആ പോസ്റ്റ്. മറ്റുള്ള കുടുംബങ്ങളെ പോലെ വേനലവധിയാഘോഷിക്കാൻ മാതൃരാജ്യത്തെത്തിയ അവളും കുടുംബവും വലിയൊരു യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. യുദ്ധസമാന സാഹചര്യം. അതൊരു ആന്തരിക സംഘർഷം കൂടിയായിരുന്നു. പ്രിയപ്പെട്ടവരോടൊപ്പം കഴിയുന്നതിനുള്ള ശക്തമായ ആ​ഗ്ര​ഹം, കളിച്ചുവളർന്ന വീട്, സുരക്ഷിതത്വബോധം, കുട്ടികളിലുണ്ടായേക്കുന്ന മാനസിക ആഘാതം, തുടങ്ങി നൂറുകണക്കിന് കാര്യങ്ങളാണ് അവളുടെ മനസിൽ പൊങ്ങി വന്നത്. അവസാനം അവൾക്കും കുടംബത്തിനും ആ തീരുമാനം എടുക്കേണ്ടി വന്നു. ലെബനൻ വിടുക. മറ്റൊന്നും ചെയ്യാനില്ല. ലെബനീസ് എന്ന നിലയിൽ തനിക്ക് ഓർമിക്കാൻ കഴിയുന്ന കാലം മുതൽ സഹിക്കേണ്ടി വന്ന വേദനകളെ ഓർത്ത്, എല്ലാ അനീതികളെയും ഓർത്ത്, കുടുംബത്തെ ഓർത്ത്, ലെബനനിൽ ഇത്രയധികം സഹിക്കേണ്ടി വന്നവരെ ഓർത്ത് അവൾ കണ്ണീർപൊഴിച്ചു. ലോകമെമ്പാടുമുള്ള മറ്റെല്ലാ ലെബനീസ് പൗരന്മാരെയും പോലെ താനും ലെബന​ന്റെ ശോഭനമായ ഭാവി പ്രതീക്ഷിക്കുന്നെന്ന് വാസെൻ പോസ്റ്റിൽ പറയുന്നു. എന്തെല്ലാം കാര്യങ്ങൾ ഈ ലോകത്ത് റദ്ദാക്കപ്പെട്ടിരിക്കുന്നു, എന്നിട്ടും 2024ൽ യുദ്ധം നടക്കുന്നതെങ്ങനെയെന്നും അവൾ ചോദിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പോസ്റ്റിന് താഴെ കമ​ന്റുകളും പിന്തുണയും നൽകിയിരിക്കുന്നത്. 140,000-ലധികം ലൈക്കുകളുള്ള വാസൻ്റെ പോസ്റ്റ്, രാജ്യത്തിനകത്തും പുറത്തും ലെബനൻ ജനതയുടെ ദുഃഖത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പലസ്തീനിയൻ മാധ്യമപ്രവർത്തക പ്ലെസ്റ്റിയ അലഖാദ്, പ്രശസ്ത നടി നദീൻ നാസിബ് എൻജെയിം എന്നിവരുൾപ്പെടെ നിരവധി പേർ അവളുടെ പോസ്റ്റിന് പിന്തുണ അറിയിച്ചു.”മറ്റേതിനുമില്ലാത്ത ഹൃദയഭാരം,” എന്നായിരുന്നു നതാലിയുടെ അഭിപ്രായം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy