യുഎഇയിലെ മാനത്ത് ഉൽക്കാവർഷം കാണാം, ആകാശനിരീക്ഷകർക്ക് സൗകര്യമൊരുക്കി എമിറേറ്റ്

യുഎഇയുടെ മാനത്ത് ഈ മാസം 12ന് നടക്കാനിരിക്കുന്ന ഉൽക്കാവർഷം കാണാൻ സൗകര്യമൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വൈകുന്നേരം മുതൽ അർധരാത്രി വരെ ആകാശനിരീക്ഷകർക്ക് ഉൽക്കാവർഷം കാണാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും നിരീക്ഷണത്തിനായി മെലീഹയിലെത്താം. എല്ലാ വർഷവും നടക്കുന്ന പെഴ്സീഡ്സ് ഉൽക്കാവർഷം ഈ മാസം 12ന് കാണപ്പെടുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്. മണിക്കൂറിൽ 50-100 ഉൽക്കകൾ ആകാശത്ത് ദൃശ്യമാകും. ഈ വർഷത്തിലെ ദീർഘവും വ്യക്തവുമായ ഉൽക്കവർഷമായിരിക്കുമിത്. ആകാശനിരീക്ഷണത്തിനായി ദൂരദർശിനികൾ ഒ‌രുക്കിയിട്ടുണ്ട്. അർധരാത്രി വരെ നീളുന്ന ആകാശനിരീക്ഷണത്തിനെത്തുന്നവർക്ക് ഭക്ഷണം ഒരുക്കുമെന്നും പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy