
ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളിക്ക് നെഞ്ചുവേദന, യുഎഇയിൽ അടിയന്തര ലാൻഡിംഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ചാണ് മരിച്ചത്. കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും തോമസ് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. വിമാനം പുലർച്ചെ 5 മണിക്കാണ് കൊച്ചിയിൽ ലാൻഡ് ചെയ്തത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. അവധിക്ക് ശേഷം തിരിച്ച് കുവൈറ്റിലേക്ക് തിരിക്കുന്നതിനുള്ള റിട്ടേൺ ടിക്കറ്റടക്കം ബുക്ക് ചെയ്തായിരുന്നു തോമസിന്റെ യാത്ര. അൽ ഇസ്സ മെഡിക്കൽസെന്ററിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ശോശാമ്മ തോമസ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)