ഭർത്താവും വീട്ടുകാരുമായി പിണക്കം, ​ഗൾഫിലെത്തിയ ഇന്ത്യക്കാരിയെ കുറിച്ച് വിവരമില്ല, സഹായിക്കണമെന്ന് കുടുംബം; പൊലീസി​ന്റെ മറുപടിയിങ്ങനെ!

നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സ​ഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തത്. ഒമാനിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. അതോടെ തനിക്ക് രണ്ട് മക്കളുണ്ടെന്നും ഭാര്യയെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് രം​ഗത്തെത്തുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചയുടനെ റോയൽ ഒമാൻ പൊലീസ് അന്വേഷണം നടത്തുകയും യുവതിയെ കണ്ടെത്തുകയും ചെയ്തു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ കുടുംബവുമായി ബന്ധപ്പെടാത്തതാണെന്ന് യുവതി വ്യക്തമാക്കി. അതോടെ യുവതി ഒമാനിൽ ആരോ​ഗ്യത്തോടെ ഇരിക്കുന്നെന്ന് പൊലീസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy