യുഎഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്. അതേസമയം നിരവധി സ്റ്റോപ്പുകളുള്ള 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലുമാണ് ടിക്കറ്റ് വില. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് പോലുള്ള വിമാനങ്ങളിൽ നാലംഗ പ്രവാസി കുടുംബത്തിന് യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം അതായത് 1.36 ലക്ഷം രൂപ ടിക്കറ്റിനായി മാത്രം മുടക്കേണ്ടിവരും. അതേസമയം എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റിന് 1.14 ലക്ഷം രൂപ വരെ ചെലവാകും. നാലംഗ കുടുംബത്തിന് ടിക്കറ്റിന് മാത്രമായി ചെലവാകുക 4.5 ലക്ഷം രൂപ. പല കുടുംബങ്ങളും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് മൂലം കുട്ടികളുടെ സ്കൂളിലെ ക്ലാസുകൾ രണ്ടാഴ്ച നഷ്ടപ്പെടുത്തി നാട്ടിൽ തന്നെ തുടരാനാണ് തീരുമാനിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഒരു കുറവ് വന്ന ശേഷം തിരിച്ച് യുഎഇയിലേക്ക് പോകാമെന്നാണ് പല കുടുംബങ്ങളുടെയും തീരുമാനം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF