അബുദാബി ഓഹരി വിപണിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്ന വ്യാജേന ചിലർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇത്തരം വ്യാജന്മാരുടെ ചതിയിൽ പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും അബുദാബി സെക്യൂരിറ്റി എക്സ്ചേഞ്ച് വ്യക്തമാക്കി. അധികൃതർ ഒരിക്കലും നിക്ഷേപം തേടി പൊതുജനങ്ങളെ നേരിട്ട് സമീപിക്കില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. സെക്യൂരിറ്റി മാർക്കറ്റിന്റെ ലോഗോയും മറ്റ് രേഖകളും വ്യാജമായി ഉപയോഗിച്ചാണ് വ്യാജ സംഘം തട്ടിപ്പ് നടത്തുന്നത്. അബുദാബി ഓഹരി വിപണിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് പലർക്കും ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. നിക്ഷേപകരുടെ പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താനും, ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണം തട്ടാനുമാണ് വ്യാജ സംഘം ലക്ഷ്യമിടുന്നത്. അതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF