അബുദാബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില ഉയർന്നേക്കും. താപനില 49 ഡിഗ്രി വരെ ഉയരും. കടൽക്ഷോഭത്തിനും വടക്കുകിഴക്കൻ ദിശയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫ് കടൽ പ്രക്ഷുബ്ധമാകുമെന്നും കടലിൽ തിരമാലകൾ ഏഴടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം. യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പൊടി ഉയരാനും സാധ്യതയുണ്ട്. മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങളുടെ രൂപീകരണം കാരണം ചില കിഴക്കൻ, തെക്ക് പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മെസൈറ, ഗസ്യുറ, അൽ ക്വാവ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ദുബായിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. മലനിരകളിൽ ഇത് 22 ഡിഗ്രി സെൽഷ്യസ് വരെ താഴാം. പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴ്ന്നേക്കാം, തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പം 85 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF