യാത്രക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി സുധീഷിൻ്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച ദമാമിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൻ്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച് വിമാനത്തിൻ്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി. വിമാനം ലാൻഡ് ചെയ്ത ശേഷം ഇയാളെ സ്റ്റേഷനിൽ ഹാജരാക്കി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
ഗൾഫിൽ നിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസ്