യുഎഇയിലെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ കുതിക്കുന്നു

യുഎഇയിലെ ഹോസ്പിറ്റാലിറ്റി രം​ഗത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. മുമ്പ് ഹോട്ടലുകളിൽ തിരക്ക് ഉണ്ടാകുന്നത് സീസൺ അനുസരിച്ചായിരുന്നു. ഇക്കാര്യം പരിഗണിച്ചായിരിക്കും റിക്രൂട്ട്‌മെന്റുകളും നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാസമയത്തും ഹോട്ടൽ മേഖലയിൽ തിരക്കുള്ളതായാണ് റിപ്പോർട്ട്. ഇതോടെ റിക്രൂട്ട്‌മെന്റ് രീതികളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. വരും മാസങ്ങളിൽ ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ പുതിയ ഹോട്ടലുകളും തുറക്കും എന്നാണ് വിവരം. ശൈത്യകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

300 മുറികളുള്ള ഒരു ഹോട്ടലിൽ 300 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സിഇഒ ഗ്രെഗ് ഒസ്റ്റിയൻ വ്യക്തമാക്കി. ദുബായ്, കുവൈറ്റ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ ഹോട്ടലുകൾ നടത്തുന്ന കമ്പനിയാണ് യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്. വരും വർഷങ്ങളിൽ സൗദി അറേബ്യയിൽക്കൂടി ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ കമ്പനി നടത്തുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ അടിസ്ഥാനതലം മുതലുള്ള തൊഴിലുകൾക്കെല്ലാം വേതനം വർധിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അടിസ്ഥാനതല ജോലികൾക്കും ഹൗസ് കീപ്പിങ് ജോലികൾക്കും കഴിഞ്ഞ രണ്ടുവർഷം പരിഗണിക്കുമ്പോൾ 20 മുതൽ 30 ശതമാനംവരെ ശമ്പളം വർധിച്ചതായാണ് കണക്ക്. ദുബായ് ഹോട്ടലുകളിലെ കെയർടേക്കർ, ഭക്ഷണം വിളമ്പുന്നവർ, അറ്റന്റർ, ഹൗസ് കീപ്പർ, സൂപ്പർവൈസർമാർ തുടങ്ങിയവർക്ക് ഇനി 4000 ദിർഹംമുതൽ 11,000 ദിർഹംവരെ ശമ്പളം പ്രതീക്ഷിക്കാം. 2022-23 വർഷക്കാലത്തെ ശമ്പളം 3000 മുതൽ 9000 ദിർഹം വരെയായിരുന്നു.

ആഡംബര ഹോട്ടലുകളിലെ ചെറിയജോലികൾക്ക് 4800 ദിർഹം ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇത് 3500 മുതൽ 4000 ദിർഹം വരെയായിരുന്നു. അതേസമയം, സീനിയർ ഓപ്പറേഷനൽ റോളുകളിൽ 12,000 ദിർഹം മുതൽ 18,000 ദിർഹം വരെയാണ് പ്രതീക്ഷിക്കാവുന്ന ശമ്പളം. ശമ്പളത്തെ സ്വാധീനിക്കുന്നത് ഹോട്ടലിന്റെ ബ്രാൻഡ്, വലുപ്പം തുടങ്ങിയ ഘടകങ്ങളാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലുണ്ടാകുന്ന മത്സരമാണ് ശമ്പള വർധനവിലേക്ക് നയിച്ചതെന്ന് വിദഗ്ധർ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy