
മനുഷ്യമനസിനെ ഞെട്ടിച്ച ക്രൂരത; നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. നവജാത ശിശുവിന്റെ അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. അമ്മയുടെ ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തു. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞുണ്ടായത് മാസം തികയാതെയാണെന്നാണ് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചതാണോ അതോ ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്നത് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണം. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായാലാണ് കൂടുതൽ ചോദ്യം ചെയ്യൽ സാധ്യമാകുക. വിവാഹിതരാകാൻ തീരുമാനിച്ചവരാണ് പെൺകുട്ടിയും ആൺസുഹൃത്തും. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നത് വ്യക്തമല്ല. ആൺസുഹൃത്തിന്റെ ഒരു കൂട്ടുകാരനെ വിളിച്ചുവരുത്തിയായിരുന്നു ശിശുവിന്റെ മൃതദേഹം കൈമാറിയത്. അയാൾ മറ്റൊരു സുഹൃത്തിൻറെ സഹായത്തോടെ പാട ശേഖരത്തിൽ ശിശുവിനെ മറവുചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)