
ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്
യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇൻഷുറൻസ് കമ്പനിയുടെ റെഗുലേറ്ററി പോളിസികളിലും നടപടിക്രമങ്ങളിലും പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). ഇൻഷുറൻസ് പോളിസികൾക്കായി കമ്പനി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ സംബന്ധിക്കുന്ന നിർദേശങ്ങൾ ലംഘിക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം ഇൻഷുറൻസ് കമ്പനിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇൻഷുറൻസ് മേഖലയുടെയും രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ ഇൻഷുറൻസ് കമ്പനികളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് റെഗുലേറ്റർ ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)