ദുബായിൽ ഇഷ്യൂ ചെയ്ത മൊത്തം പിഴകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വർദ്ധിച്ചെന്ന് പാർക്കിംഗ് സ്പേസ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനിയുടെ റിപ്പോർട്ട്. 291,000 ൽ നിന്ന് 365,000 ആയി. ഇഷ്യൂ ചെയ്ത പിഴകളിൽ ഭൂരിഭാഗവും പബ്ലിക് പാർക്കിംഗ് എൻഫോഴ്സ്മെൻ്റിൻ്റെ ഫലമാണ്. 2024 രണ്ടാം പാദത്തിൽ പിഴയിൽ നിന്നുള്ള വരുമാനം 27 ശതമാനം വർധിച്ച് 54.6 മില്യൺ ദിർഹമായി. 2024 ജനുവരി-ജൂൺ കാലയളവിൽ മൊത്തം പിഴ വരുമാനം 13 ശതമാനം വർധിച്ച് 107.1 ദശലക്ഷം ദിർഹമായി. പാർക്കിൻ കമ്പനിയുടെ കണക്കനുസരിച്ച് 2024-ൻ്റെ രണ്ടാം പാദത്തിൽ ദുബായിലെ പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 200,000 കടന്നു. പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ കമ്പനിക്ക് 3 ശതമാനം വർധനയുണ്ടായി. അതേസമയം, ബഹുനില കാർ പാർക്കിങ് 3,200 ആയി കുറഞ്ഞു. 2024 ൻ്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 7 ശതമാനം വർധിച്ച് 95.0 ദശലക്ഷം ദിർഹം ആയി യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF