
യുഎഇയിലേക്ക് മാർബിളിനുള്ളിൽ വച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; 3 വിദേശികളായ ഡീലർമാർ അറസ്റ്റിൽ
യുഎഇയിലേക്ക് മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ‘ദി ഡിസ്ട്രക്റ്റീവ് സ്റ്റോൺ’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഏഷ്യൻ വംശജരായ മൂന്ന് ഡീലർമാരെ പിടികൂടിയത്. 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ രാജ്യത്തേക്ക് കടത്താനും വിൽക്കാനുമാണ് സംഘം പദ്ധതിയിട്ടിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാർജ പോലീസിലെ ആൻ്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ കേണൽ മജീദ് സുൽത്താൻ അൽ-അസമിന്റെ നേൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനം 8004654 എന്ന നമ്പറിലൂടെയോ dea@ എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)