തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യുഎഇ. പുതിയ വ്യവസ്ഥകൾ പ്രകാരം,നിയമലംഘനങ്ങൾക്ക് തൊഴിലുടമകളിൽ നിന്ന് 100,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തും. അവ താഴെ ചേർക്കുന്നു,
-വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയോ ജോലി നൽകാതെ അവരെ കൊണ്ടുവരികയോ ചെയ്യുക
-തൊഴിലാളികളുടെ അവകാശം തീർപ്പാക്കാതെ ബിസിനസ്സ് അവസാനിപ്പിക്കുക
-നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കുക
-തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ, ചട്ടങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുക
ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പിഴകൾ കൂടുക. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻ്റെ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും ഡിക്രി പറയുന്നു. നിയമനിർമ്മാണപരവും നിയമപരവുമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്. തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉറപ്പാക്കുക, തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുക, ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും വ്യക്തമായി നിർവചിക്കുക, നിയമപ്രകാരം അവരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF