എ​ന്റെ ജീവിതത്തിലെ രണ്ട് വർഷം നഷ്ടമായി! യുഎഇയിലെ കാനഡ ഇമി​ഗ്രേഷൻ സ്ഥാപനത്തിനെതിരെ പരാതിയുമായി കൂടുതൽ പ്രവാസികൾ

കാനഡയിൽ പിആറോടു കൂടി പോകാൻ അവസരമൊരുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാണിച്ച് ഷാർജയിലെ ദമ്പതികൾ ദുബായ് ഇമിഗ്രേഷൻ സ്ഥാപനത്തിൻ്റെ ഓഫീസിൽ ക്യാമ്പ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ദെയ്‌റയിലെ അൽ റിഗ്ഗയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം നിരവധി പേർക്ക് വാ​ഗ്ദാനങ്ങൾ നൽകിയെന്നും പണം തട്ടിയെടുത്തെന്നും പരാതി ഉയർന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം രം​ഗത്തെത്തിയിട്ടുണ്ട്. മൂന്നു വർഷത്തിലധികമായി ഷാർജയിൽ നിന്നുള്ള ദമ്പതികൾ കാനഡ കുടിയേറ്റത്തിനായി ഏകദേശം 106,958 ദിർഹം നൽകിയിട്ട്. ഇതുവരെയും അവരുടെ പേപ്പർ പ്രോസസ് ചെയ്യുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. ഒരു വർഷത്തിനുള്ളിൽ കാനഡയിൽ ജോലി നൽകാമെന്ന വാഗ്ദാനത്തോടെ 2020 ൻ്റെ തുടക്കത്തിൽ തൻ്റെ നടപടിക്രമങ്ങൾ ആരംഭിച്ച് രണ്ട് ഗഡുക്കളായി കമ്പനിക്ക് 40,000 ദിർഹം നൽകിയെന്ന് ഇന്ത്യൻ പൗരനായ മുദാസിർ അഹമ്മദ് പറയുന്നു. നിയമനടപടിയെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും ദുബായിലെ ഒരു ക്രിമിനൽ അഭിഭാഷകൻ വക്കീൽ നോട്ടീസ് അയക്കാൻ 500 ഡോളറാണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ മടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഖത്തറിലെ ദോഹയിൽ നിന്നുള്ള ക്രിസ്റ്റഫർ പെരേര കമ്പനിക്ക് 65,000 ദിർഹം നൽകി, 2024 ഫെബ്രുവരിയിൽ റീഫണ്ടിനായി ഫയൽ ചെയ്തു. മെയ് മാസത്തോടെ പണം തിരികെ നൽകാമെന്ന് ഉടമ വാഗ്ദാനം ചെയ്തെങ്കിലും 10,450 ദിർഹം മാത്രമാണ് തിരികെ ലഭിച്ചതെന്ന് അദ്ദേഹവും വ്യക്തമാക്കി. യുഎഇയിലെ താമസക്കാരനായ ആസിഫ് ബെയ്ഗ് 60,000 ദിർഹം അടച്ചു, 2024 മെയ് മുതൽ ആറ് ഗഡുക്കളായി റീഫണ്ട് വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെയും പണമൊന്നും അദ്ദേഹത്തിനും ലഭിച്ചിട്ടില്ല. ആസിഫ് ഇപ്പോൾ ദുബായ് കോടതിയിൽ നിയമപരമായ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കമ്പനിക്കെതിരെ സമാനമായ നിരവധി പരാതികൾ ഉയരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy