Posted By rosemary Posted On

യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ ലാവണ്യ അന്തരിച്ചു

യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്നു. ക്ലബ്ബ്.എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും യു.എഫ്.എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമയാണ് (അജിത് പ്രസാദ്) ഭർത്താവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവരാണ് മക്കൾ. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്റിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *