യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റുകൾ 180 ദിർഹം മുതൽ; മെ​ഗാ സെയിൽ മൂന്ന് ദിവസത്തേക്ക് മാത്രം

ഒമാനിലെ വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ ദിവസത്തേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാ​ഗ്ദാനം ചെയ്യുന്നു. ‘ലോ ഫെയർ മെഗാ സെയിൽ’ ഓഫർ ഇന്ന് മുതൽ വെറും മൂന്ന് ദിവസത്തേക്ക് മാത്രമായിരിക്കും ഉണ്ടാകുക. ബഹ്‌റൈൻ, ബാഗ്ദാദ്, ദുബായ്, ദോഹ, ദമാം, ഫുജൈറ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാനങ്ങളിൽ പ്രമോഷൻ ബാധകമായിരിക്കും. സെപ്റ്റംബർ 16, 2024 മുതൽ മാർച്ച് 31, 2025 വരെയുള്ള യാത്രാ കാലയളവിലേക്ക് വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാം. 180 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എയർലൈനി​ന്റെ വെബ്സൈറ്റിലൂടെയാണ് ബുക്കിം​ഗ് നടത്തേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy