യുഎഇയിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വികസന പദ്ധതികൾ. ദുബായ് സൗത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വിദേശികൾക്ക് ഉൾപ്പെടെ നിക്ഷേപങ്ങളും ഉടമാവകാശവും നൽകുന്ന വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ വിമാനത്താവളത്തിന്റെ പരിസരത്ത് 10 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യം വരെ സജ്ജമാക്കുന്നുണ്ട്. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. വിമാനത്താവളത്തിലേക്ക് ട്രാമും മെട്രോയുമെല്ലാം ബന്ധിപ്പിക്കുന്നതോടെ ദുബായ് ഫ്രീ സോൺ, തുറമുഖം, വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതസമയം 20 മിനിറ്റാകും. ജബൽ അലി തുറമുഖവുമായി വിമാനത്താവളത്തെയും കാർഗോ വകുപ്പിനെയും ബന്ധിപ്പിക്കും. വിമാനത്താവളത്തിന്റെ മറ്റൊരു പ്രത്യേകത അതിവേഗ ചരക്കുനീക്കമായിരിക്കും. ചരക്കു നീക്കത്തിൽ പ്രതിവർഷ വർധന 1.2 കോടി ടണ്ണിലെത്തുമെന്നാണ്കൂ ചരക്കു നീക്കത്തിൽ പ്രതിവർഷ വർധന 1.2 കോടി ടണ്ണിലെത്തുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ വിവിധ എമിറേറ്റുകളിലെ പ്രധാന പാതകളെല്ലാം വിമാനത്താവളവുമായി ബന്ധിപ്പിച്ചിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
living in uae
മുഖവര മാറ്റാൻ ദുബായ്; നിരവധി പേർക്ക് താമസിക്കാനുള്ള സൗകര്യം, പ്രവാസികൾക്ക് ഉടമാവകാശം