ദുബായിലെ വാടക നിരക്കിലും മാറ്റം

ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും 8 മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം പുതിയ ലീസുകളേക്കാൾ വാടകപുതുക്കുന്നവരുടെയെണ്ണം കൂടുതലാണ്. വില്ലകളുടെ വിഭാ​ഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 21 ശതമാനവും മുഖ്യധാരയിൽ 12 ശതമാനവും പ്രൈം ഡിസ്ട്രിക്റ്റുകളിൽ 1 ശതമാനവും വർധിച്ചു. അപ്പാർട്ട്‌മെൻ്റ് വിഭാഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 27%, മുഖ്യധാരയിലുള്ളവ 19% പ്രൈം ഡിസ്ട്രിക്റ്റുകളിൽ 14% ഉയർന്നിട്ടുണ്ടെന്ന് കുഷ്മാൻ & വേക്ക്ഫീൽഡ് കോർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2020-ലെ ഒന്നാം പാദത്തിലെ കോവിഡ്-19-ന് മുമ്പുള്ള പാദത്തേക്കാൾ 64 ശതമാനം കൂടുതലുള്ള വാടക, 2024 വർഷത്തേക്കാൾ 19 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 14 പാദങ്ങളിലെ ഈ സ്ഥിരതയുള്ള വർദ്ധനവ് കൂടുതൽ പേർ അവരുടെ കരാറുകൾ പുതുക്കുന്നതിന് കാരണമായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy