ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ തുടങ്ങിയ സീൽ ചെയ്ത പാനീയങ്ങളും നിഷ്കർഷിച്ചിരിക്കുന്ന അളവിൽ കൊണ്ടുപോകാം. എന്നാൽ കറികളും ഗ്രേവികളും സൂപ്പുകളും തൈരും സോസുകളും പോലുള്ള, ദ്രാവകങ്ങളോ അർദ്ധ ദ്രാവകങ്ങളോ ആയ വസ്തുക്കൾ കൊണ്ടുപോകാൻ പാടില്ല. അതിനുപുറമേ അസംസ്കൃത മാംസം, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങളും അനുവദനീയമല്ല. മധുരപലഹാരങ്ങൾ കൊണ്ടുപോകുമ്പോൾ ഡ്രൈ ആയുള്ള കേക്കുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അലിഞ്ഞുപോകുന്ന തരം കേക്കുകൾ, മിഠായികൾ എന്നിവ പാടില്ല. കൂടാതെ ക്യാനിൽ ഉള്ളതോ അല്ലെങ്കിൽ പാകം ചെയ്തതോ ആയ ഭക്ഷണ സാധനങ്ങളുടെ പരമാവധി 100 മില്ലി മാത്രമേ ബാഗേജിൽ കരുതാൻ പാടുള്ളൂ. ഇവ നന്നായി പ്ലാസ്റ്റിക് ബാഗിൽ നന്നായി പാക്ക് ചെയ്യേണ്ടതുമുണ്ട്. ജാം, ന്യൂട്ടല്ല മുതലായവ ചില വിമാനങ്ങളിൽ അനുവദനീയമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVFഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ നെയ്യ് ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ അനുവദിക്കും. എയർ ഇന്ത്യയിൽ നെയ്യ് പരിമിതമായ അളവിൽ ചെക്ക് ഇൻ ലഗേജിലും ക്യാരി ബാഗിലും അനുവദിക്കും. എണ്ണ, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഇൻഡിഗോ ഫ്ലൈറ്റിൽ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം പരിമിതമായ അളവിൽ കൊണ്ടുപോകാൻ എയർ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഇൻഡിഗോ വിമാനത്തിൽ 100 മില്ലി വരെ അളവിൽ വെള്ളക്കുപ്പികളും എയ്റേറ്റഡ് ഡ്രിങ്കുകളും അനുവദനീയമാണ്. തേനും 100 മില്ലി വരെ കൊണ്ടുപോകാം. എയർ ഇന്ത്യയിൽ ചെക്കിൻ ലഗേജിൽ 5 ലിറ്റർ മദ്യം കരുതാം. കൂടാതെ കുപ്പി യഥാർഥ റീട്ടെയിൽ പാക്കേജിലായിരിക്കണം. ആൽക്കഹോൾ കണ്ടൻറ് 24% മുതൽ 70% വരെ ആയിരിക്കുകയും വേണം. ഇക്കാര്യം അറിയാൻ വിമാന സർവീസുകളുടെ ലിസ്റ്റ് പരിശോധിക്കണം.
പല എയർലൈനുകളിലും മത്സ്യം, സീഫുഡ്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാംസം കൊണ്ടുപോകാനാകില്ല. ഉണക്കിയതോ പാകം ചെയ്തതോ ഫ്രീസ് ചെയ്തതോ ആയ മത്സ്യവിഭവങ്ങൾക്ക് ഇത് ബാധകമാണ്. ലഗേജിലും ഇത് കൊണ്ടുപോകാനാകില്ല. സീസണൽ പഴങ്ങളും പച്ചക്കറികളും ഫ്രെഷായി തന്നെ കയ്യിൽ കരുതാൻ സാധിക്കും. നന്നായി പാക്ക് ചെയ്ത് ക്യാരി ബാഗിൽ കൊണ്ടുപോകാം. ഡ്രൈ ഫ്രൂട്സും കൊണ്ടുപോകാവുന്നതാണ്. എയർ ഇന്ത്യയിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ ക്യാരി-ഓൺ ബാഗിൽ ബേബി ഫുഡും ഫീഡിംഗ് ബോട്ടിലുകളും കൊണ്ടുപോകാം. എന്നാലവ സുതാര്യമായ പാത്രങ്ങളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ടീ ബാഗ്, തേയില,കാപ്പിപ്പൊടി പോലുള്ളവ ക്യാബിൻ ബാഗിൽ കൊണ്ടുപോകാം. ചീസ് ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ സാധിക്കും. തേങ്ങയുടെ മാംസളമായ ഭാഗത്ത് ഗണ്യമായ അളവിൽ എണ്ണ അടങ്ങിയിട്ടുണ്ട്, ഉയർന്ന താപനിലയിൽ ഇത് കത്താൻ സാധ്യതയുള്ളതിനാൽ മിക്ക വിമാനങ്ങളിലും ചെക്ക്-ഇൻ ബാഗേജിൽ ഉണങ്ങിയ തേങ്ങ, കൊപ്ര എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല. എയർ ഇന്ത്യ പച്ച തേങ്ങ ചതച്ചത് ചെക്ക് ഇൻ ലഗേജിലും ക്യാരി ഓൺ ബാഗിലും കൊണ്ടുപോകാൻ അനുവാദിക്കുന്നുണ്ട്. അച്ചാർ എല്ലാ വിമാനങ്ങളിലും കൊണ്ടുപോകാനാകില്ല. എയർ ഇന്ത്യയിൽ ചില്ലി അച്ചാർ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാം. സുഗന്ധവ്യഞ്ജനങ്ങൾ എയർ ഇന്ത്യ വിമാനത്തിൽ ക്യാരി ഓൺ ബാഗിൽ അനുവദനീയമല്ല. ഇൻഡിഗോയിൽ ബിരിയാണി കൊണ്ടുപോകാം. നന്നായി പാക്ക് ചെയ്യണമെന്ന് മാത്രം.