ചൊവ്വ ഗ്രഹത്തിൽ കടലോളം ഭൂഗർഭജലമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. സമുദ്രങ്ങൾ രൂപപ്പെടാനാവശ്യമായ ജലം ചൊവ്വയിലുണ്ട്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 11.5 മുതൽ 20 കിലോമീറ്റർ വരെ താഴെയാണ് ജലത്തിൻറെ സാന്നിധ്യമുള്ളത്. ആഴത്തിലുള്ള ജലസാന്നിധ്യം നേരിട്ട് മനസിലാക്കുന്നത് സാധ്യമല്ല. നാസയ്ക്കുവേണ്ടി കാലിഫോർണിയ സർവകലാശാലയിലെ ഗവേഷസംഘമാണ് പഠനം നടത്തിയത്. 2018 മുതൽ ചൊവ്വയിൽ പര്യവേഷണം നടത്തുന്ന ഇൻസൈറ്റ് ലാൻഡറിൽ നിന്നുള്ള നാല് വർഷത്തെ ഡേറ്റ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 30 ലക്ഷം വർഷങ്ങൾക്ക് മുൻപ് ചൊവ്വയുടെ ഉപരിതലത്തിൽ സമുദ്രങ്ങളും നദികളും തടാകങ്ങളും ഉണ്ടായിരുന്നുവെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലത്തിൻറെ സാന്നിധ്യവും അന്തരീക്ഷത്തിൽ ബാഷ്പകണികകളും നിലനിന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. എന്നാൽ ആദ്യമായാണ് ദ്രവരൂപത്തിൽ ജലമുണ്ടെന്ന് കണ്ടെത്തുന്നത്. ഭൂമിക്കടിയിലാണ് ജലത്തിന്റെ ഭൂരിഭാഗവുമുള്ളത്. സമാനമായിട്ടാകും ചൊവ്വയിലുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF