ദുബായിൽ കൂടുതൽ സാലിക് ​ഗേറ്റുകൾ

ദുബായിൽ നവംബറോടെ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി തുറക്കും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലുമാണ് ടോൾ ​ഗേറ്റുകൾ സ്ഥാപിക്കുന്നതെന്ന് ടോൾഗേറ്റ് ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ഇതോടെ ​ഗതാ​ഗത തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിശദമായ പഠനങ്ങൾക്കൊടുവിലാണ് ഈ രണ്ട് സ്ഥലങ്ങളും ആർടിഎ തെരഞ്ഞെടുത്തത്. അൽ ഖൈൽ റോഡിലും ശൈഖ് സായിദ് റോഡിലും 15% വരെയും അൽ റബാത്ത് സ്ട്രീറ്റിൽ 16% വരെയും ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണ് വിലയിരുത്തൽ. പുതിയ ​ഗേറ്റുകൾ വരുന്നതോടെ സാലികി​ന്റെ ടോൾ​ഗേറ്റുകളുടെ എണ്ണം പത്താകും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജെബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ​ ​ഗേറ്റുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy