പാകിസ്ഥാനിൽ എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗം കണ്ടെത്തിയത് ​ഗൾഫിൽ നിന്നെത്തിയ യുവാവിൽ

പാകിസ്താനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോ​ഗം കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. 13ന് പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. യുവാവുമായി അടുത്തിടപഴകിയ വ്യക്തികളെയും വിമാനത്തിൽ സഞ്ചരിച്ചവരെയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. 2023ൽ വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്ന് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy