കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി ഉയർത്തി. 7 സീറ്റിൽ മുകളിലുള്ള എസ് യു വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്ന് 80 രൂപ വരെയാക്കി. അരമണിക്കൂർ കഴിഞ്ഞാൽ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെയാണ് കൂടുക. ഇരുചക്ര വാഹനങ്ങൾക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് ഫീസ്. വാഹനം പാർക്ക് ചെയ്യാതെ പുറത്തുകടക്കുന്നതിന് നൽകിയിരുന്ന സൗജന്യ സമയം 6 ൽ നിന്ന് 11 മിനിറ്റാക്കിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy