
യുഎഇയിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ ടിവി ചാനൽ ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യും
യുഎഇയിലെ ആദ്യത്തെ ഹോളി ഖുർആൻ ടിവി ചാനൽ ഷാർജയിൽ നിന്ന് ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ “പുതിയതും സവിശേഷവുമായ പാരായണങ്ങൾ” ഉൾപ്പെടുന്ന ട്രയലാണ് നടക്കുക. ചാനലിലൂടെ, പ്രേക്ഷകർക്ക് വിശുദ്ധ ഖുർആൻ പാരായണങ്ങൾ 24 മണിക്കൂറും കാണാനും കേൾക്കാനും സാധിക്കും. ഏറ്റവും പ്രശസ്തരായ പാരായണക്കാർ പ്രതിദിന ഖത്മ പ്രക്ഷേപണം ചെയ്യുന്നു. (ഖത്മ എന്നത് വിശുദ്ധ ഗ്രന്ഥത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ പാരായണം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.) മതപരമായ ആശയങ്ങൾ ലളിതമാക്കുകയും പൊതുജനങ്ങൾക്ക് അവ മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്ന ഹ്രസ്വ വിദ്യാഭ്യാസ പരിപാടികളും ഉണ്ടാകും. വിശുദ്ധ ഖുർആനിൻ്റെ ശരിയായ ധാരണ വർദ്ധിപ്പിക്കുകയും ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ അതിൻ്റെ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി (എസ്‌ബിഎ) നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഹോളി ഖുർആൻ ചാനൽ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഇത് തയ്യാറാക്കിയത്. ഈ ചാനൽ ആരംഭിക്കുന്നതിന് ഷെയ്ഖ് ഡോ. സുൽത്താൻ്റെ പിന്തുണ എമിറേറ്റിനുള്ള പദ്ധതിയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നന്നതാണെന്ന് എസ്‌ബിഎ ഡയറക്ടർ സലേം അലി അൽ ഗൈതി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)